മുംബൈ: 2016-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ തങ്ങള്‍ക്കു വന്ന160 കോടി രൂപയുടെ നഷ്ടം നികത്തണമെന്ന് ബിസിസിഐക്ക് ഐസിസിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ 31ന് ഉള്ളില്‍ ഈ തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍നിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പു നല്‍കി.
മാത്രമല്ല, ഐസിസി അംഗരാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ തുക ഡിസംബര്‍ 31ന് ഉള്ളില്‍ അടച്ചില്ലെങ്കില്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്ന മുന്നറിയിപ്പും ഐസിസി നല്‍കിയിട്ടുണ്ട്. മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് നിലവില്‍ ഐസിസി അധ്യക്ഷന്‍.
2016ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഐസിസിക്ക് നികുതി ഇളവ് നല്‍കാന്‍ തയ്യാറായിരുന്നില്ല. വേദി നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുമെന്ന് ഐസിസി പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല ഐസിസിയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ ടിവി ഇത്തരത്തില്‍ നികുതി തുക ഒഴിവാക്കിയാണ് ഐസിസിക്ക് നല്‍കാനുള്ള തുക നല്‍കിയത്. ഇതോടെ ഈ ഇനത്തില്‍ വന്ന നഷ്ടം ബിസിസിഐയില്‍ നിന്നു തന്നെ ഈടാക്കാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു.
പറഞ്ഞ സമയത്ത് പണം നല്‍കിയില്ലെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് ഈ പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി.
Discussion about this post