ദുബായ്: കോവിഡ് കേസുകൾ ഉയരുന്നതിനെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ യുഎഇയിലേക്ക് പറിച്ചുനട്ടിട്ടും കോവിഡ് ഭീഷണി തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസ് ബൗളർ ടി നടരാജന് കോവിഡ് സ്ഥിരീകരിച്ചതായി ടീം വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ ബുധനാഴ്ച വൈകുന്നേരം നടക്കാനിരുന്ന സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി കാപ്പിറ്റൽസും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നടരാജനോടൊപ്പം ആൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ അടക്കമുള്ള ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.
Discussion about this post