തിരുവനന്തപുരം: ഈ വര്‍ഷത്തെ ജിവി രാജ പുരസ്കാരത്തിന് വനിത വിഭാഗത്തില്‍ വി നീനയും പുരുഷ വിഭാഗത്തില്‍ ജിന്സണ് ജോണ്‍സണും അര്‍ഹരായി. ഇവര്‍ രണ്ടു പേരും അത്ലറ്റുകളാണ്. പുരസ്കാരം മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ്.
ബാഡ്മിന്റണ്‍ പരിശീലകന് എസ് മുരളീധരന് കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അര്‍ഹനായി. സമഗ്രസംഭാവന പുരസ്കാര ജേതാവിന് സമ്മാനമായി ലഭിക്കുക രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്.
Discussion about this post