ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും ഒമ്പത് വർഷത്തോളം നീണ്ട വിവാഹബന്ധം വേർപെടുത്തി പിരിയുന്നു. തങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചതായി അയേഷ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.
അതേസമയം, വിവാഹമോചന വാർത്തയോട് ശിഖർ ധവാൻ പ്രതികരിച്ചിട്ടില്ല. അയേഷ മുഖർജിയാകട്ടെ, ധവാന്റെ പേരു ചേർത്തുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ‘അയേഷ മുഖർജി’ എന്ന പേരിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് വിവാഹമോചന വാർത്ത പുറത്തുവിട്ടത്.
ഓസ്ട്രേലിയയിലെ മെൽബണിൽ താമസക്കാരിയായ അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം. ധവാനേക്കാൾ 10 വയസ് മൂത്തയാളാണ് അയേഷ. ഇവരുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അയേഷയ്ക്ക് ആദ്യ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്. ധവാൻ-അയേഷ ദമ്പതികൾക്ക് സൊരാവർ എന്ന മകനുണ്ട്.
വിവാഹമോചനം വെളിപ്പെടുത്തിയ അയേഷ രണ്ടാം തവണയും വിവാഹബന്ധം തകർന്നത് ഏറെ വേദനയും ഞെട്ടലുമുണ്ടാക്കിയെന്ന് സുദീർഘമായ കുറിപ്പിലൂടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post