ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെള്ളിമെഡൽ. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് ആണ് മെഡൽ നേടിയത്. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനോട് തോൽവി വഴങ്ങിയാണ് താരം വെള്ളി മെഡൽ നേടിയത്.
ഈ മെഡലോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 18 ആയി ഉയർന്നു. നിലവിൽ ഇന്ത്യ പോയന്റ് പട്ടികയിൽ 26ാം സ്ഥാനത്താണ്.
Time for an exciting #ParaBadminton final!!
Suhas will take on #FRA Lucas Mazur in Men's Singles SL4 Final in some time at #Tokyo2020
Stay tuned and send in your best wishes with #Cheer4India #Praise4Para #Paralympics pic.twitter.com/2zGVAsCAAm
— SAI Media (@Media_SAI) September 5, 2021
മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യതിരാജ് കീഴടങ്ങിയത്. സ്കോർ: 15-21, 21-17, 21-15. ലോക ഒന്നാം നമ്പർ താരമായ മസൂറിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാൻ യതിരാജിന് സാധിച്ചു. ആദ്യ ഗെയിം 21-15 എന്ന സ്കോറിന് താരം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ആ മികവ് പിന്നീടുള്ള സെറ്റുകളിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല.
ടൂർണമെന്റിലെ സീഡില്ലാ താരമായ സുഹാസ് മികച്ച പ്രകടനത്തോടെയാണ് ഫൈനലിലെത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്ട്രേറ്റാണ്.
Discussion about this post