ടോക്യോ: ടോക്യോയില് നടക്കുന്ന പാരാലിമ്പിക്‌സ് 2020ൽ ഷൂട്ടിങ് താരം അവനി ലേഖ്രയിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോഡെയാണ് അവനി സ്വർണ മെഡൽ നേടിയത്.
249.6 പോയിന്റ് സ്‌കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം. ടോക്യോയിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവനി നേടിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവനി ഫൈനലിന് യോഗ്യത നേടിയത്.
ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടിലും പിന്നീട് ഫൈനലിലും അവനി പുറത്തെടുത്തത്.
Discussion about this post