കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന് ഒഎം നമ്പ്യാര്‍ അന്തരിച്ചു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്കി ആദരിച്ച വ്യക്തിയാണ് നമ്പ്യാര്‍. പിടി ഉഷയുടെ കോച്ചായിരുന്നു ഒഎം നമ്പ്യാര്‍.
ഒതയോത്ത് മാധവന് നമ്പ്യാര്‍ എന്ന ഒഎം നമ്പ്യാര്‍ വടകര മണിയൂരിലെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. 86 വയസായിരുന്നു.
ദീര്‍ഘ നാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. അത്ലറ്റിക് പരിശീലകന് എന്ന നിലയിലാണ് ഒഎം നമ്പ്യാര്‍ അന്താരാഷ്ട്ര പ്രസിദ്ധി കൈവരിക്കുന്നത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ 1976 ലാണ് ഒഎം നമ്പ്യാര്‍ ചുമതലയേല്‍ക്കുന്നത്. സ്പോര്‍ട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് പിടി ഉഷയെ ഒഎം നമ്പ്യാര്‍ കണ്ടെത്തുന്നത്.
Discussion about this post