തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേട്ടത്തിൽ സംസ്ഥാന സർക്കാർ 2 കോടി രൂപ പാരിതോഷികവും ജോലിയിൽ സ്ഥാനക്കയറ്റവും പ്രഖ്യാപിച്ചതിൽ സന്തോഷം പങ്കുവെച്ച് പിആർ ശ്രീജേഷ്. സംസ്ഥാന സർക്കാർ അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് ഒളിംപ്യൻ പിആർ ശ്രീജേഷ് പറഞ്ഞു.
41 വർഷത്തിന് ശേഷമാണ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യ നേട്ടം കൈവരിക്കുന്നത്. അതിന് അർഹിക്കുന്ന അംഗീകാരമാണ് സർക്കാർ നൽകിയതെന്നും ജോലിയിലെ സ്ഥാനക്കയറ്റത്തിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ അംഗീകാരം തന്നെ പോലെ ഒളിംപിക്‌സിൽ നേട്ടം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും വലിയ പ്രചോദനമാകുമെന്നും ശ്രീജേഷ് പറഞ്ഞു. പരിതോഷികത്തിൽ സന്തോഷമുണ്ട്. കായിക മന്ത്രി വി അബ്ദുറഹ്മാനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഫോണിൽ വിളച്ചാണ് വിവരം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ക്യാഷ് പ്രൈസിനൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) ആയ ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനകയറ്റം നൽകാനാണ് സർക്കാർ തീരുമാനം.