ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിലെ തന്റെ മോശം പ്രകടനത്തിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് മലയാളി താരം കെ ടി ഇർഫാൻ. ി വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണം അമ്പരിപ്പിച്ചുവെന്ന് ഇർഫാൻ പറഞ്ഞു. വരും മത്സരങ്ങളെ കുറിച്ചുള്ള ശുഭ പ്രതീക്ഷകളും താരം പങ്കുവെച്ചു.
ടോക്യോ ഒളിംപിക്സിലെ 20 കി.മീ നടത്തത്തിൽ പങ്കെടുത്ത അമ്പത്തിരണ്ട് പേരിൽ 51-ാം സ്ഥാനത്താണ് കെ ടി ഇർഫാൻ മത്സരം പൂർത്തിയാക്കിയത്.പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാകാത്തതിൽ വില്ലനായത് കാലാവസ്ഥയാണ്. നല്ല ചൂടായിരുന്നു, മസിലിന് ചെറിയൊരു പിടുത്തമുണ്ടായിരുന്നുവെന്ന് ഇർഫാൻ പറഞ്ഞു.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് വിശ്വാസമുണ്ട്. ആദ്യമായി ഇന്ത്യക്ക് അത്ലറ്റിക് മെഡൽ ലഭിച്ച ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇർഫാൻ കൂട്ടിച്ചേർത്തു
Discussion about this post