ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആറാമത്തെ മെഡല്‍ സമ്മാനിച്ച് ബജരംഗ് പുനിയ. 65 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ കസാഖിസ്താന്‍ താരത്തെ മലര്‍ത്തിയടിച്ചാണ് ബജരംഗ് പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്രംഗ് തോല്‍പ്പിച്ചത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്.
രവികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍. 2012ല്‍ ലണ്ടനിലാണ് ഇന്ത്യ ഇതിനു മുന്‍പ് ആറു മെഡലുകള്‍ നേടിയത്. 8-0 എന്ന വ്യക്തമായ മേധാവിത്വത്തോടെയാണ് പുനിയ മെഡല്‍ നേടിയത്.
2018ന് ശേഷം മത്സരിച്ച എല്ലാ മത്സരങ്ങളിലും മെഡല്‍ നേടുന്ന താരമെന്ന പേരും ബജരംഗ് നിലനിര്‍ത്തി.