വേഗറാണിയായി എലൈന്‍ തോംസണ്‍: മൂന്ന് പതിറ്റാണ്ട് മുമ്പത്തെ റെക്കോര്‍ഡ് തകര്‍ത്ത് സുവര്‍ണനേട്ടം

ടോക്യോ: ഒളിംപിക്‌സിലെ വേഗറാണിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. വനിതകളുടെ 100 മീറ്ററില്‍ ഒളിംപിക് റെക്കോഡോടെയാണ് എലൈന്‍ തോംസണ്‍ സ്വര്‍ണം നേടിയത്.

10.61 സെക്കന്‍ഡ് എന്ന പുതിയ വേഗം കുറിച്ചാണ് എലൈന്‍ തോംസണ്‍ നേട്ടം കൈവരിച്ചത്. 33 വര്‍ഷം മുമ്പുള്ള റെക്കോഡാണ് ഇവര്‍ തകര്‍ത്തത്. വെള്ളിയും വെങ്കലവും ജമൈക്കന്‍ താരങ്ങള്‍ തന്നെ നേടി.

ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാമ്പ്യനുമായ ഷെല്ലി ആന്‍ ഫ്രേസര്‍ (10.74 സെക്കന്‍ഡ്) വെള്ളിയും ഷെറിക്ക ജാക്‌സന്‍ (10.76) വെങ്കലവും നേടി.

1988 സിയോള്‍ ഒളിംപിക്‌സിലെ റെക്കോഡാണ് ഐലന്‍ തോംസണ്‍ തകര്‍ത്തത്. യുഎസ്എയുടെ ഫളോറെന്‍സ് ഗ്രിഫിത് അന്ന് 10.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യുകയായിരുന്നു.

Exit mobile version