ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ സെമി ഫൈനലിൽ പുറത്തായി. ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് താരത്തെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് തായ് സു യിങ്ങിന്റെ വിജയം. മത്സരത്തിലുടനീളം തായ്പേയ് താരം ആധിപത്യം പുലർത്തി. സ്കോർ: 21-18, 21-12.
തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തിൽ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. കഴിഞ്ഞ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയ സിന്ധുവിന് ആ മികവ് ഇന്നത്തെ മത്സരത്തിൽ പുറത്തെടുക്കാനായില്ല. ചൈനയുടെ ചെൻ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.
Discussion about this post