ടോക്യോ: ഒളിംപിക് ഭാരോദ്വഹനത്തിൽ മിരാബായ് ചാനുവിന് സ്വർണം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മെഡൽ വെള്ളി തന്നെയെന്ന് ഒളിപ്പിച്ചു. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞതോടെയാണ് എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചത്.
സ്വർണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയർന്നതിനാൽ ചാനുവിന്റെ വെള്ളി നേട്ടം സ്വർണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു.
2000ൽ സിഡ്നി ഒളിംപിക്സിൽ വെങ്കലം നേടിയ കർണ മല്ലേശ്വരിക്കു ശേഷം ഒളിംപിക്സിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ചാനു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്.
Discussion about this post