മുംബൈ: പൗഡർ കൊണ്ട് കൈകൾ കൂട്ടിതിരുമ്മി ഈ ‘വലിയ ഭാരം’ ഈകുഞ്ഞ് പൊക്കിയെടുത്ത് വിജയി ഭാവത്തിൽ നിൽക്കുമ്പോൾ പുറകിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മീരഭായ് ചാനുവിന്റെ ചിത്രങ്ങൾ തെളിയുന്നുണ്ടായിരുന്നു.
ഒടുവിൽ ഭാരമുയർത്തിക്കഴിഞ്ഞപ്പോൾ ആ കുഞ്ഞുമുഖത്ത് വിരിഞ്ഞത് അഭിമാനം. സ്വർണമെഡൽ തന്നെ നൽകി ഉറ്റവർ അവളെ ആദരിക്കുകയും ചെയ്തു. മെഡൽ കഴുത്തിലണിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്തും നന്ദിയർപ്പിച്ചും അവൾ വിജയം ആഘോഷിക്കുന്ന വിഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേർ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.
തന്റെ ദൃശ്യങ്ങൾ മുൻനിർത്തി ആഘോഷിച്ച കുഞ്ഞു മകളുടെ വീഡിയോയ്ക്ക് ഒളിമ്പിക് ജേതാവ് ചാനുവും ട്വിറ്ററിൽ ലൈക്ക് നൽകിയിട്ടുണ്ട്. ഇവൾ ജൂനിയർ ചാനുവാണെന്നും ഒളിമ്പിക്സിൽ സ്വർണം നേടുന്നുവെന്ന് ഉറപ്പാക്കാൻ പരിശീലനം നൽകണമെന്നുമായിരുന്നു ചിലരുടെ പ്രതികരണം.
Junior @mirabai_chanu this s called the inspiration pic.twitter.com/GKZjQLHhtQ
— sathish sivalingam weightlifter (@imsathisholy) July 26, 2021
Discussion about this post