ടോക്യോ: ഒളിംപിക്സിലെ ടെന്നീസ് നൈറ്റിൽ ഇന്ത്യയ്ക്ക് കടുത്ത നിരാശ. ഉറച്ച മെഡൽ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ വനിതാ ഡബ്ബിൾസിലെ പ്രതീക്ഷയായിരുന്ന സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. കിച്ചനോക് സഹോദരിമാരായ ഉക്രൈൻ താരങ്ങളോടാണ് സാനിയ-അങ്കിത സഖ്യം തോൽവി ഏറ്റുവാങ്ങിയത്.
സീനിയർ താരമായ സാനിയയും യുവതാരമായ അങ്കിതയും ഇന്ത്യയ്ക്കായി ഡബിൾസിൽ കളത്തിലിറങ്ങുമ്പോൾ ഏറെ പ്രതീക്ഷകളായിരുന്നു. എന്നാൽ ഉക്രൈന്റെ സഹോദരിമാരായ ല്യുഡ്മില വിക്ടോറിവ്ന കിചെനോക്- നാദിയ വിക്ടോറിവ്ന കിചെനോക് സഖ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാതെ കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.
ടൈബ്രേക്കറാണ് ഇന്ത്യയുടെ തോൽവി നിശ്ചയിച്ചത്. സ്കോർ-6-0, 7-6, (10-8)
Discussion about this post