ടോക്യോ: വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷയായ താരം പിവി സിന്ധുവിന് അനായാസ ജയം.
ഇസ്രായേലിന്റെ സെനിയ പോളികാർപോവയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തകർത്തത്. സ്‌കോർ: 21-7, 21-10.
രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോളികാർപോവയ്ക്ക് സാധിച്ചില്ല. 2016ൽ റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു.