ലഖ്നൗ : ജൂലൈ 23ന് തുടങ്ങുന്ന ടോക്യോ ഒളിംപിക്സിന് വിജയിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ആറ് കോടി രൂപയാണ് പാരിതോഷികം.
വെള്ളിമെഡല്‍ ജേതാക്കള്ത്ത് നാല് കോടി രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് രണ്ട് കോടി രൂപ വീതവും പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടുന്ന ഓരോരുത്തര്‍ക്കും മൂന്ന് കോടി രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് രണ്ട് കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപ വീതവും സര്‍ക്കാര്‍ നല്‍കും.
ഇതിനുപുറമെ മെഡലൊന്നും നേടിയില്ലെങ്കിലും ഒളിംപിക്സില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും പത്ത് ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് നിന്ന് പത്ത് പേരാണ് ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന കായികതാരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു
Discussion about this post