വെംബ്ലി: സ്വന്തമ കാണികൾക്ക് മുന്നിൽ വെച്ച് കന്നികിരീടത്തിൽ മുത്തമിടാനാകാതെ ഹാരി കെയ്‌നിനും കൂട്ടരും നിരാശയിലായപ്പോൾ ആറ് പതിറ്റാണ്ടോളം നീണ്ട ഇടവെളയ്ക്ക് ശേഷം യൂറോ കപ്പ് സ്വന്തമാക്കി ഇറ്റലി. പെനാൽറ്റി ഷൂട്ടൗട്ട് വരെ എത്തിയ ത്രസിപ്പിക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് സ്വന്തമാക്കി.
നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാർഡോ ബൊനൂച്ചിയും സ്‌കോർ ചെയ്തു. തകർപ്പൻ സേവുകളുമായി ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്.
പെനാൽറ്റിയിൽ ഇറ്റലിയ്ക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്‌കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹാരി മഗ്വയറും ഹാരി കെയ്‌നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. മാർക്കസ് റാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ പാഴായി.
1968ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. ഇംഗ്ലണ്ടിനാകചട്ടെ ആദ്യ കിരീടമെന്ന സ്വപ്‌നമാണ് തകർന്നത്. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയൺസിന് വിനയായത്.
Discussion about this post