വെംബ്ലി : ഡെന്മാര്ക്കിനെതിരായ യൂറോ സെമി ഫൈനലിനിടെയുണ്ടായ വിവാദ സംഭവങ്ങളുടെ പേരില്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് 30000 യൂറോ(27 ലക്ഷം രൂപ) പിഴ.
ബുധനാഴ്ച നടന്ന മത്സരത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പെനല്‍റ്റി കിക്കിന്റെ സമയത്ത് ഡെന്മാര്ക്കിന്റെ ഗോള്‍കീപ്പര്‍ കാസ്പര്‍ സ്മൈക്കളിന്റെ മുഖത്തേക്ക് കാണികളിലൊരാള്‍ ലേസര്‍ പതിപ്പിച്ചു. പെനല്‍റ്റി നേരിടാന്‍ സ്മൈക്കള്‍ നേരിടുമ്പോളായിരുന്നു താരത്തിന്റെ മുഖത്ത് പച്ച രശ്മികള്‍ പതിഞ്ഞത്.കാസ്പറിന്റെ ശ്രദ്ധ തിരിക്കാന്‍ ചെയ്തതാണെന്ന് വ്യക്തമായതോടെ അന്വേഷണം പ്രഖ്യാപിച്ചു.ഇത് കൂടാതെ ഡെന്മാര്ക്കിന്റെയും ജര്‍മനിയുടെയും ദേശീയ ഗാനത്തിനിടെ കാണികള്‍ കൂവി വിളിച്ചതും വിവാദം സൃഷ്ടിച്ചു.ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിഴ ഈടാക്കിയത്.സ്റ്റേഡിയത്തിനകത്ത് ആരാധകര്‍ കരിമരുന്ന് പ്രയോഗം നടത്തിയതിലും യുവേഫ അന്വേഷണം നടത്തിയിരുന്നു.
മത്സരത്തില്‍ ഡെന്മാര്ക്കിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ കടന്നിരുന്നു.1996ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.
Discussion about this post