പാരിസ് : ഏഷ്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തി ഫ്രഞ്ച് ഫുട്‌ബോള്‍ താരങ്ങളായ ഒസ്മാനെ ഡെംബലയും അന്റോയ്ന്‍ ഗ്രീസ്മാനും. യൂറോ കപ്പില്‍ നിന്നു പുറത്തായി ഒരാഴ്ച മാത്രം പിന്നിട്ടിരിക്കെയാണ് ഇരുവരും വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്.
ഹോട്ടല്‍ മുറിയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്തതെന്ന് കരുതപ്പെടുന്ന വീഡിയോയിലാണ് വിവാദ പരാമര്‍ശം. ടിവി നന്നാക്കാനെത്തിയ ജീവനക്കാരെ വ്യത്തികെട്ട മുഖങ്ങള്‍ എന്ന് വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിങ്ങള്‍ക്കിതൊക്കെ നന്നാക്കാനറിയുമോ എന്നും രാജ്യം പുരോഗമിച്ചോ എന്നുമൊക്കെ ഡെംബല ചോദിക്കുന്നുണ്ട്. ഡെംബലയുടെ വാക്കുകള്‍ കേട്ട് ഗ്രീസ്മാന്‍ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ഉറവിടം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ah ouais ils sont comme ça Antoine Griezmann et Ousmane Dembélé ? #StopAsianHate pic.twitter.com/JJFBk6X0nZ
— 🏴🇪🇸 (@duatleti) July 1, 2021
എന്നാല്‍ വീഡിയോ രണ്ട് വര്‍ഷം മുമ്പത്തെയാണെന്നും ഗ്രീസ്മാന്റെ ഹെയര്‍സ്റ്റൈലില്‍ നിന്നും അത് വ്യക്തമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അധിക്ഷേപത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഫ്രാന്‍സ് ടീമും ഇരുവരും കളിക്കുന്ന സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും നടപടി സ്വീകരിക്കണമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ #stopasianhate എന്ന ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.
Discussion about this post