മുംബൈ; കഴിഞ്ഞ സീസണില്‍ വന്‍തുകയായ 11.50 കോടി രൂപ കൊടുത്ത് വാങ്ങിയ ജയ്ദേവ് ഉനദ്കടിനെ മോശം ഫോമിനെ തുടര്‍ന്ന് ലേലത്തില്‍ വിട്ടെങ്കിലും താരത്തിനായി ലേലം മുറുകിയപ്പോള്‍ വാങ്ങാന്‍ കച്ചകെട്ടി ഇറങ്ങി രാജസ്ഥാന് റോയല്‍സ്.
ഉനദ്കടിനായി ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മത്സരിക്കാനെത്തിയത് രാജസ്ഥാന് റോയല്‍സ്. ഇരുവരും തമ്മിലുള്ള ലേലം മൂത്ത് 4.8 കോടി വരെ എത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തി. പിന്നീട് ഡല്‍ഹി പിന്മാറി ചെന്നൈയും രാജസ്ഥാനും തമ്മിലായി ലേലം.
ഒടുവില്‍ പോര് ആറ് കോടി കടന്നപ്പോള്‍ ചെന്നൈ പിന്മാറി പകരം കിംഗ്സ് ഇലവനായി രാജസ്ഥാന്റെ എതിരാളികള്‍.
അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് ലേലത്തില്‍ എത്തിയ താരത്തിനു കഴിഞ്ഞ തവണത്തെ വില ലഭിച്ചില്ലെങ്കിലും ഭേദപ്പെട്ട തുകയായ 8.40 കോടിയ്ക്കാണ് രാജസ്ഥാന് തന്നെ സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post