റിയോ: യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായ വാർത്താ സമ്മേളനത്തിൽ തന്റെ മുന്നിൽ വച്ച കൊക്കക്കോള കുപ്പികൾ എടുത്ത് മാറ്റുകയും, വെള്ളം കുടിക്കാൻ ഉപദേശിക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ വിഡിയോയുടെ ഷെയറുകളുടെ എണ്ണം കൂടി, ലോകം മുഴുവൻ വിഡിയോ ഏറ്റെടുത്തു. പക്ഷെ ഇതുമൂലം കമ്പനിക്കുണ്ടായ നഷ്ടങ്ങൾ ചില്ലറയല്ല. കോളയുടെ ഓഹരിയിൽ നാല് ബില്യൺ ഡോളറിന്റെ ഇടിവാണ് ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമമായ ദി ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കൊക്കക്കോളയുടെ ഓഹരി വില 56.10 ഡോളറിൽ നിന്ന്. 55.22 ആയി കുറഞ്ഞു. റൊണാൾഡോയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെയുണ്ടായ ഇടിവ് 1.6 ശതമാനം. വിപണി മൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ആയും കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ പ്രതികരണവുമായി യൂറോയുടെ ഔദ്യോഗിക സ്‌പോൺസർമാരിൽ ഒരാളായ കൊക്കക്കോള രംഗത്തെത്തി. ”ഓരോ വ്യക്തികൾക്കും പാനീയങ്ങളിൽ മുൻഗണനയുണ്ട്, അത് വ്യത്യസ്ത രുചികൾ ആയിരിക്കും,” കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കളിക്കാർക്ക് പത്രസമ്മേളനത്തിൽ എത്തുമ്പോൾ വെള്ളത്തിനൊപ്പം, കൊക്കക്കോളയും നൽകാറുണ്ടെന്ന് യൂവേഫ യൂറോയുടെ വക്താക്കളും പ്രതികരിച്ചു.
'Drink water'
Cristiano Ronaldo removes Coca-Cola bottles at start of #Euro2020 press conference pic.twitter.com/2eBujl9vzk
— Guardian sport (@guardian_sport) June 15, 2021
Discussion about this post