ബുഡാപെസ്റ്റ്: സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികളിലൂടെ എന്നും കൈയ്യടി നേടിയിട്ടുള്ള ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പുതിയ പ്രവർത്തിയും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയും പരിശീലകനും നടത്തിയ വാർത്താസമ്മേളനത്തിനിടയിലെ താരത്തിന്റെ പ്രവർത്തിയാണ് സോഷ്യൽമീഡിയയുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
വാർത്താസമ്മേളനത്തിന് എത്തിയ ക്രിസ്റ്റ്യാനോ മുമ്പിലെ മേശപ്പുറത്ത് വെച്ചിരുന്ന രണ്ട് കൊക്കോ കോള കുപ്പികൾ എടുത്തുമാറ്റിവെയ്ക്കുകയായിരുന്നു. പകരം വെള്ളക്കുപ്പികൾ ഉയർത്തി കാണിക്കുകയും ചെയ്തു. യൂറോ കപ്പിന്റെ ഔദ്യോഗിക സ്‌പോൺസർമാരാണ് കൊക്കോകോള.
തനിക്ക് ജങ്ക് ഫുഡുകളോടുള്ള വിരോധം മുമ്പും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകൻ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാൽ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് യൂറോയിലെ ഗ്രൂപ്പ് ഘട്ടം കടുപ്പമാണ്. ഫ്രാൻസ്, ജർമനി, ഹംഗറി എന്നീ ടീമുകളാണ് പോർച്ചുഗലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്. ഹംഗറിക്കെതിരേയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.
Cristiano Ronaldo was angry because they put Coca Cola in front of him at the Portugal press conference, instead of water! 😂
He moved them and said "Drink water" 😆pic.twitter.com/U1aJg9PcXq
— FutbolBible (@FutbolBible) June 14, 2021