പെര്‍ത്ത്: ക്രിക്കറ്റ് ലോകം കാത്തിരുന്ന അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. പെര്‍ത്തില്‍ ഇന്ത്യ 146 റണ്‍സിനാണ് തോറ്റത്. 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിനെ 140 റണ്‍സിന് ഓസ്‌ട്രേലിയ ചുരുട്ടിക്കെട്ടി. അവസാനദിനം ബാറ്റിങിനിറങ്ങിയ ഇന്ത്യയെ വാലറ്റക്കാര്‍ പിടിവിട്ടതോടെ പരാജയം പൂര്‍ണ്ണമാവുകയായിരുന്നു.
രണ്ട് ഇന്നിങ്‌സുകളിലുമായി നേഥന്‍ ലിയോണ്‍ എട്ടു വിക്കറ്റാണ് വീഴ്ത്തിയത്.
സ്‌കോര്‍: ഓസ്‌ട്രേലിയ: 326, 243; ഇന്ത്യ: 283, 140 മുരളീ വിജയ് (20), വിരാട് കോഹ്‌ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവര്‍ മാത്രമാണു രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്നവര്‍. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബൂമ്ര എന്നിവര്‍ സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോല്‍വി പൂര്‍ണമാകുകയായിരുന്നു.
ഇതോടെ 146 റണ്‍സ് വിജയവുമായി ഓസീസ് നാലു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്കൊപ്പമെത്തി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 26ന് മെല്‍ബണിലാണ്.
Discussion about this post