ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്ന് സ്വിസ് താരം റോജർ ഫെഡറർ പിന്മാറി. ടൂർണമെന്റിൽ നാലാം റൗണ്ടിൽ എത്തിയതിനു പിന്നാലെയാണ് പിന്മാറുകയാണെന്ന് താരം അറിയിച്ചത്.
‘എന്റെ ടീമുമായുള്ള ചർച്ചകൾക്ക് ശേഷം ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചു’ 39 കാരനായ ഫെഡറർ ട്വീറ്റിൽ കുറിച്ചു. രണ്ട് കാൽമുട്ട് ശസ്ത്രക്രിയകൾക്ക് ശേഷം ഒരു വർഷ വിശ്രമത്തിനും ഞാൻ എന്റെ ശരീരം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാൻ കഴിഞ്ഞില്ലെന്നും ഫെഡറർ ട്വീറ്റിൽ കുറിച്ചു.
20 തവണ ഗ്രാൻസ്ലാം കിരീട ജേതാവായ ഫെഡറർ 59ാം റാങ്കുകാരനായ ഡൊമിനിക് കോഫെറെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടറിലെത്തിയത്. ഇതിനു പിന്നാലെയാണ് സ്വിസ് താരത്തിന്റെ പിന്മാറ്റം. മൂന്നര മണിക്കൂർ നീണ്ട പോരാട്ടമായിരുന്നു.
Discussion about this post