ബറോഡ: ഭാര്യയുടെ ചിത്രം മറച്ച് പങ്കുവെച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പഠാന്. ഭാര്യ സഫ ബെയ്ഗിന്റെ മുഖമാണ് മറച്ച് ചിത്രം എത്തിയത്. ഇപ്പോള്‍ വിമര്‍ശനങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഇര്ഫാന് പഠാന്റെ മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിലാണ് സഫയുടെ മുഖം മായ്ച്ച് കളഞ്ഞത്. ഇതോടെ, ഭാര്യയുടെ മുഖം കാണിക്കാന്‍ പഠാന് സമ്മതിക്കുന്നില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനം വിദ്വേഷ പ്രചാരണത്തിലേക്ക് വഴിമാറിയതോടെ വിശദീകരണം നല്‍കിയത്. ചിത്രത്തില്‍ മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേത് മാത്രമാണെന്ന് പഠാന് വ്യക്തമാക്കി. താന്‍ ഭാര്യയുടെ അധിപനല്ലെന്നും പങ്കാളിയാണെന്നും പഠാന് വ്യക്തമാക്കി.
This picture is posted by my queen from my son’s account. We are getting lot of hate.Let me post this here as well.She blurred this pic by her choice. And Yes,I’m her mate not her master;). #herlifeherchoice pic.twitter.com/Xy6CB2kKWA
— Irfan Pathan (@IrfanPathan) May 25, 2021
ഇര്ഫാന് പഠാന്റെ ട്വീറ്റ് ഇങ്ങനെ
‘എന്റെ മകന്റെ അക്കൗണ്ടില്‍നിന്ന് ഭാര്യ തന്നെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരില്‍ വലിയ തോതില്‍ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ആ ചിത്രം ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതില്‍ തന്റെ മുഖം അവര്‍ മായ്ച്ച് കളഞ്ഞത് അവളുടെ മാത്രം ഇഷ്ടപ്രകാരമാണ്. ഞാന്‍ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓര്‍മിപ്പിക്കുന്നു.
Discussion about this post