ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ റദ്ദാക്കി. ബിസിസിഐയാണ് തീരുമാനം അറിയിച്ചത്. ഐപിഎല്ലിൽ പങ്കെടുക്കുന്ന കൂടുതൽ കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടിയാണ് ഈ സീസണിലെ മത്സരങ്ങൾ നിർത്തിവെച്ചതായി ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ബിസിസിഐ പ്രസിഡന്റ് രാഹുൽ ശുക്ലയാണ് ഇക്കാര്യം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടയിലും ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ തുടരുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Discussion about this post