ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനു വേണ്ടി പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വരാൻ പ്രയാസമൊന്നും ഉണ്ടാകില്ലെന്ന് അറിയിപ്പ്. ലോകകപ്പിൽ പങ്കെടുക്കുന്ന പാകിസ്താൻ താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
സർക്കാരിന്റെ തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും പാക് ആരാധകർക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും ഉന്നതാധികാര സമിതി അംഗം പിടിഐയോട് പ്രതികരിച്ചു.
രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഏറെ വർഷങ്ങളായി ഇന്ത്യ-പാകിസ്താൻ പരമ്പരകൾ ഒന്നും നടക്കുന്നില്ല. ഈ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.
Discussion about this post