ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആംബാന്‍ഡ് ലേലത്തില്‍ പോയത് 55 ലക്ഷം രൂപക്ക്; പണം ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക്

ബെല്‍ഗ്രേഡ് (സെര്‍ബിയ): ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ചുഗല്‍-സെര്‍ബിയ മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആംബാന്‍ഡ് ലേലത്തില്‍ വിറ്റ് പോയത് 55 ലക്ഷം (75,000 ഡോളര്‍) രൂപക്ക്.

സെര്‍ബിയയിലെ ജീവകാരുണ്യ പ്രവര്‍ത്തകരാണ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ നീല ആംബാന്‍ഡ് ലേലത്തില്‍ വച്ചത്. നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കുവേണ്ടിയായിരുന്നു ഓണ്‍ലൈന്‍ ലേലം. 55 ലക്ഷം രൂപയ്ക്ക് ഈ ബാന്‍ഡ് വിറ്റ് പോയി എന്നാണ് സെര്‍ബിയന്‍ സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ചുഗല്‍ – സെര്‍ബിയ മത്സരത്തിനിടയിലായിരുന്നു ക്രിസ്റ്റ്യാനോ ആംബാന്‍ഡ് വലിച്ചെറിഞ്ഞ് കളം വിട്ടത്. ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഗോള്‍ വര കടന്നിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. തുടര്‍ന്ന് ക്രിസ്റ്റ്യാനോ കളി തീരും മുേമ്പ ആംബാന്‍ഡ് വലിച്ചെറിഞ്ഞ് കളം വിടുകയായിരുന്നു. സെര്‍ബിയ – പോര്‍ചുഗല്‍ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു.

Exit mobile version