പ്രണയം തകര്‍ന്നതോടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ കാമുകി വീട്ടില്‍ നിന്നും പുറത്താക്കി. ആറു വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് 28-കാരിയായ റോസിയോ ഒളീവ ഫുട്ബോള്‍ ഇതിഹാസത്തോട് ബൈ പറഞ്ഞത്.
പ്രണയം തലയ്ക്കു പിടിച്ചിരുന്ന സമയത്താണ് ബ്യൂണേഴ്സ് അയേഴ്സിലുള്ള ആഢംബര വീട് ഒളീവയ്ക്കുള്ള സ്നേഹ സമ്മാനമായിട്ടാണ് മറഡോണ വാങ്ങി നല്‍കിയത്. ഈ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.
നിരന്തരമായ കലഹത്തെ തുടര്‍ന്നാണ് മറഡോണയെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്ന് ഒളീവ പറഞ്ഞതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് 58-കാരനായ മറഡോണയെ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
Discussion about this post