ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനയുടെയും കശ്യപിന്റെയും ജീവിതയാത്ര ഇനി ഒരുമിച്ച്. നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗല്ഭരും ചടങ്ങില്‍ പങ്കെടുത്തു. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. നേരത്തെ ഡിസംബര്‍ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും.
Best match of my life ❤️…#justmarried ☺️ pic.twitter.com/cCNJwqcjI5
— Saina Nehwal (@NSaina) 14 December 2018
സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം അടുത്തിടെവരെ നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കെ ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.
ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.
Discussion about this post