ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. അവതാരികയായ സഞ്ജന ഗണേശാണ് വധു. ഞായറാഴ്ചയാണ് താരം കായിക മത്സരങ്ങളുടെ അവതാരികയായ സഞ്ജന ഗണേശന്റെ കഴുത്തില്‍ മിന്നുകെട്ടിയത്.
ഗോവയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങായിയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തോടെ ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീല വീണത്.
ഇന്ന് വൈകുന്നേരം ബുംറ തന്നെയാണ് വിവാഹ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മലയാളി നടി അനുപമ പരമേശ്വരനുമായിട്ടാണ് ബുംറ വിവാഹം കഴിക്കാന്‍ പോകുന്നതെന്നും, അതിനായി അനുപമ രാജ്കോട്ടിലേക്ക് പോയിരിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹത്തോടെ ഇതിനെല്ലാം അവസാനമായിരിക്കുകയാണ്.
“Love, if it finds you worthy, directs your course.”
Steered by love, we have begun a new journey together. Today is one of the happiest days of our lives and we feel blessed to be able to share the news of our wedding and our joy with you.
Jasprit & Sanjana pic.twitter.com/EQuRUNa0Xc
— Jasprit Bumrah (@Jaspritbumrah93) March 15, 2021
Discussion about this post