ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. നെതര്‍ലന്‍ഡ്സിനോട് ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്തായത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യയെ വീഴ്ത്തിയത്.
തിയറി ബ്രിങ്ക്മാന്‍ (15), മിങ്ക് വാന്‍ഡര്‍ വീര്‍ഡന്‍ (50) എന്നിവരാണ് നെതര്‍ലന്‍ഡ്സിനായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ആശ്വാസഗോള്‍ ആകാശ്ദീപ് സിങ് (12) നേടി.
ശനിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ നെതര്‍ലന്‍ഡിന്റെ എതിരാളികള്‍ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയാണ്. 1975ലാണ് ഇന്ത്യ അവസാനമായി സെമി ഫൈനലിലെത്തിയത്.
Discussion about this post