ചെന്നൈ: ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ തെക്കേ ഇന്ത്യയുടെ അഭിമാനമായി മാറിയ ക്രിക്കറ്റ് താരം ടി നടരാജന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. പഴനി മരുക ക്ഷേത്രത്തില്‍ പോയി തല മൊട്ടയടിച്ചിരിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്ന്.
അരങ്ങേറ്റ ടൂര്‍ണമെന്റില്‍ത്തന്നെ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും ഇഷ്ടം പിടിച്ചുവാങ്ങിയ ഈ ഇടങ്കയ്യന്‍ ഫാസ്റ്റ് ബോളര്‍ ഇന്നു തമിഴ്‌നാടിന്റെ പോസ്റ്റര്‍ ബോയ് ആണ്. പരമ്പര കഴിഞ്ഞെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് തമിഴ്മക്കള്‍ നല്‍കിയത്.
നെയ്ത്തുശാലയിലെ തൊഴിലാളിയായിരുന്ന തങ്കരശുവിനും തെരുവില്‍ തട്ടുകട നടത്തിയിരുന്ന ശാന്തയ്ക്കും 5 മക്കളെ പോറ്റാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. 3 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും ഉള്‍പ്പെട്ട കുടുംബത്തിലെ മൂത്തപുത്രനാണ് നടരാജന്‍. ടെന്നിസ് ബോളുമായി നാടുനീളെ ക്രിക്കറ്റ് കളിച്ചു നടക്കുന്നതിലായിരുന്നു നടരാജന് കമ്പം. പ്രാദേശിക ടൂര്‍ണമെന്റുകളില്‍ ചിന്നപ്പംപെട്ടിയിലെ ‘യോര്‍ക്കര്‍ കിങ്’ ആയി വാണിരുന്ന പയ്യനില്‍ ഭാവി കണ്ടെത്തിയത് മുന്‍പ് ഡിവിഷന്‍ ക്രിക്കറ്റ് താരമായിരുന്ന, നടരാജന്‍ ‘ജെപി അണ്ണന്‍’ എന്നു വിളിക്കുന്ന ജയപ്രകാശാണ്. ഇന്ന് വളര്‍ച്ചയുടെ കൊടുമുടിയിലാണ് താരം.
Discussion about this post