മുംബൈ: ഓസീസ് മണ്ണിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ വിജയകിരീടം ചൂടി തിരിച്ചെത്തിയ ടീം നായകൻ അജിങ്ക്യ രഹാനെയുടെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുന്നത്. കിരീട നേട്ടത്തിനു ശേഷം നാട്ടിലെത്തിയ താരത്തിൻ ഉഗ്രൻ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. എന്നാൽ സ്വീകരണത്തിനിടെ താരം സ്വീകരിച്ച നിലപാടിനാണ് സോഷ്യൽമീഡിയ ഇപ്പോൾ കൈയ്യടിക്കുന്നത്. രഹാനെ നാട്ടിലെത്തിയപ്പോൾ ഭാര്യയും മകളും അടക്കം താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. പൂച്ചെണ്ടുകൾ നൽകി ആരാധകരും അയൽക്കാരും ക്യാപ്റ്റൻ രഹാനെയെ വരവേറ്റു.
മുംബൈയിലെ വീട്ടിലേക്കു താരമെത്തിയപ്പോൾ ഗംഭീര സ്വീകരണമാണ് അയൽക്കാർ ഒരുക്കിയത്. എന്നാൽ അയൽക്കാർ കൊണ്ടുവന്ന കേക്ക് മുറിക്കാനൊരുങ്ങിയ താരം പിൻവാങ്ങുകയായിരുന്നു. കേക്കിന് മുകളിൽ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായതിനാലാണത്രേ രഹാനെ കേക്ക് കട്ട് ചെയ്യാൻ വിസമ്മതിച്ചത്. കത്തിയെടുത്ത് കേക്കിന്റെ മുകളിൽവച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ താരം പിൻവാങ്ങുകയായിരുന്നു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് ഉയർത്തിയത്. ഓസീസ് ക്രിക്കറ്റ് ടീമിനെ വിശേഷിപ്പിക്കുന്ന് തന്നെ കംഗാരുക്കൾ എന്നാണ്്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇതിനാലാണ് കേക്ക് കട്ട് ചെയ്യാൻ രഹാനെ വിസമ്മതിച്ചതെന്നാണു വിവരം. എന്തായാലും ഓസ്‌ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.
ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയതാണ് വൈസ് ക്യാപ്റ്റനായ രഹാനെയെ നായകസ്ഥാനത്തേക്ക് എത്തിയത്. പരമ്പര പിടിച്ചെടുത്ത് അജിങ്ക്യ രഹാനെ തന്റെ നായകത്വ മികവ് തെളിയിച്ചു. മത്സര ശേഷം ആഘോഷങ്ങളിൽ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടി. നൂറാം മത്സരം കളിച്ച ഓസീസ് താരം നേഥൻ ലയണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചാണ് രഹാനെയും സംഘവും ഓസ്‌ട്രേലിയ വിട്ടത്.
Discussion about this post