സുറിച്ച്: ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവസ്കി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാണാള്‍ഡോയും ലിയോണല്‍ മെസിയും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് ലെവന്‍ഡോവസ്കി ഈ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 2018ല്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയതൊഴിച്ചാല്‍ മെസിയും റൊണാണ്‍ഡോയും അല്ലാതെ ഈ പുരസ്കാരം നേടുന്ന ആദ്യ താരം കൂടിയാണ് ലെവന്‍ഡോവസ്കി.
ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ് ലിഗയിലും കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് ലെവന്‍ഡോവസ്കി. രണ്ടാം സ്ഥാനത്ത് എത്തിയത് റൊണാള്‍ഡോയാണ്. കഴിഞ്ഞ വര്‍ഷത്തെ വിജയി കൂടിയായ മെസി മൂന്നാമതെത്തി.
🏆 He's done it! @lewy_official overcomes two of the greatest players in history to become #TheBest FIFA Men's Player for the first time!
🔴 @FCBayern | @LaczyNasPilka 🇵🇱 pic.twitter.com/TK34hTXcsS
— FIFA.com (@FIFAcom) December 17, 2020
ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് ആണ് മികച്ച വനിത താരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിര താരം കൂടിയാണ് ലൂസി. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക ഹോണ്ടിന്റെ കോച്ചായ സറീന വീഗ്മാനാണ്. മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്ടനത്തിന്റെ സണ്ഹ്യൂങ്മിന് നേടി.
ഏറ്റവും മികച്ച ആരാധകന് നല്കുന്ന ഫിഫ ഫാന്‍ പുരസ്കാരം ഇത്തവണ ബ്രസീല്‍ ക്ലബ്ബായ റെസിഫെയുടെ മാരിവാള്‍ഡോ ഫ്രാന്‍സിസ്കോ ഡാ സില്‍വയ്ക്ക് ലഭിച്ചു. തന്റെ ടീമിന്റെ ഹോം മത്സരങ്ങള്‍ കാണുവാനായി 60 കിലോമീറ്ററാണ് മാരിവാള്‍ഡോ നടന്ന് എത്തുന്നത്.
🥉🥇 Bronze turns to gold! @LucyBronze is #TheBest FIFA Women’s Player 2020@OLfeminin / @ManCityWomen | @Lionesses | #FIFAFootballAwards pic.twitter.com/ZQ1b1pJFnt
— FIFA Women's World Cup (@FIFAWWC) December 17, 2020
Discussion about this post