ഉറുഗ്വെക്കെതിരെ നടക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നെയ്മര്‍ കളിക്കില്ല. കാലിന് പറ്റിയ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഉറുഗ്വെക്കെതിരെ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. നാളെ വെനിസ്വേലക്കെതിരെ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ് 18ആം തിയതി ഉറുഗ്വെക്കെതിരായ മത്സരത്തില്‍ നിന്നും താരത്തെ പുറത്താക്കിയത്. വിവരം ബ്രസീല്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ സ്ഥിരീകരിച്ചു.
പിഎസ്ജിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് നെയ്മറിനു പരുക്കേറ്റത്. കളിക്കാന്‍ കഴിയും എന്ന് കരുതിയാണ് അദ്ദേഹത്തെ കൊണ്ടുവന്നത് എന്ന് ടീം ഡോക്ടര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പരിക്ക് ഭേദപ്പെട്ടിട്ടുണ്ട്. എന്നാല്‍ അടുത്ത മാച്ചിന് അദ്ദേഹം പ്രാപ്തന്‍ അല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
നെയ്മറെക്കൂടാതെ ആകെ അഞ്ച് താരങ്ങളെയാണ് ബ്രസീലിന് നഷ്ടമായത്. കുട്ടീഞ്ഞോ, ഫബീഞ്ഞോ, റോഡ്രിഗോ എന്നിവര്‍ പരുക്ക് പറ്റിയും എഡെര്‍ മിലിറ്റാവോ ഗബ്രിയേല്‍ മെനിനോ എന്നിവര്‍ കൊവിഡ് ബാധിച്ചും ടീമിനു പുറത്തായിരുന്നു. നിലവില്‍ രണ്ടു കളികളില്‍ നിന്നും ആറുപോയന്റുകളുമായി പോയന്റ് പട്ടികയില്‍ രണ്ടാമതാണ് ബ്രസീല്‍. മൂന്നു മത്സരങ്ങളില്‍ നിന്നും ഏഴുപോയന്റുള്ള അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post