ന്യൂഡല്‍ഹി: ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായിട്ടും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐക്കെതിരെ എസ് ശ്രീശാന്ത് സുപ്രീം കോടതിയില്‍. തനിക്കെതിരെ ബിസിസിഐ കടുത്ത നടപടി തുടരുകയാണെന്നും വിലക്ക് നീക്കി ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.
ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായ മുഹമ്മദ് അസ്ഹറുദ്ദീന് ബിസിസിഐക്ക് സ്വീകാര്യനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹിയുമായി. ഇതേ ആനുകൂല്യം ശ്രീശാന്തിനും ബിസിസിഐ നല്‍കണണെന്ന് താരത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് സല്മാന് ഖുര്‍ഷിദ് വാദിച്ചു.
എന്നാല്‍ ശ്രീശാന്തിന്റെ വിലക്ക് മാറ്റില്ലെന്നും, തീരുമാനം മാറ്റിയാല്‍ മറ്റ് കളിക്കാര്‍ക്ക് തെറ്റായ സന്ദേശമാണ് കിട്ടുകയെന്നും ബിസിസിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു.
Discussion about this post