കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് കൂറ്റന്‍ വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 82 റണ്‍സിനാണ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ കീഴ്‌പ്പെടുത്തിയത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 34 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ബാംഗ്ലൂരിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു. ബൗളര്‍മാരുടെ മികവിലാണ് ബാംഗ്ലൂര്‍ വിജയം പിടിച്ചത്. സീസണില്‍ ബാംഗ്ലൂരിന്റെ അഞ്ചാം ജയമാണിത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. ഡിവില്ലിയേഴ്‌സ് (33 പന്തില്‍ 73), ആരോണ് ഫിഞ്ച് (37 പന്തില്‍ 47) എന്നിവരുടെ പ്രകടനമാണ് കോലിപ്പടയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ച്- ദേവ്ദത്ത് പടിക്കല്‍ (23 പന്തില്‍ 32) സഖ്യം ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് എടുത്തു. എന്നാല്‍ എട്ടാം ഓവറില്‍ ദേവ്ദത്ത് ഔട്ടായി. റസ്സലിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. വിരാട് കോലിക്ക് (28 പന്തില്‍ 33) എടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് 9 വിക്കറ്റിന് 112 റണ്‍സെടുക്കാനാണ് സാധിച്ചത്.34 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ്് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ (16), രാഹുല്‍ ത്രിപാഠി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. ടോം ബാന്റണ്‍ (8), നിതീഷ് റാണ (9), ഓയിന്‍ മോര്‍ഗന്‍ (8), ദിനേശ് കാര്‍ത്തിക് (1), പാറ്റ് കമ്മിന്‍സ് (1), കമലേഷ് നാഗര്‍കോട്ടി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വരുണ്‍ ചക്രവര്‍ത്തി (7), പ്രസിദ്ധ് കൃഷ്ണ (2) പുറത്താവാതെ നിന്നു. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത നാലാമതാണ്.
Discussion about this post