അബുദാബി: ഇന്ന് നടന്ന രണ്ടാം ഐപിഎൽ മത്സരത്തിൽ വിജയത്തുടർച്ചയുടെ കഥ പറയാനുള്ള ഡൽഹി ക്യാപിറ്റൽസിനെ അനായാസമായി പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം രണ്ടുപന്തുകൾ ബാക്കിനിൽക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. ക്വിന്റൺ ഡികോക്കിന്റെയും സൂര്യകുമാർ യാദവിന്റെയും അർധസെഞ്ചുറികളാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.
പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള കൊമ്പന്മാരുടെ പോരാട്ടമാണ് ഇന്ന് ഐപിഎൽ വേദിയിൽ നടന്നത്. അതേസമയം, ഈ ജയത്തോടെ മുംബൈയ്ക്ക് പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ സാധിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറിൽ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്. ഡൽഹിയ്ക്ക് വേണ്ടി ധവാനും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും മികച്ച പ്രകടനം കാഴ്ചവെച്ചു. മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബൗളേഴ്‌സാണ് കൂറ്റൻ സ്‌കോർ നേടുന്നതിൽ നിന്നും ഡൽഹിയെ തടഞ്ഞത്. മുംബൈയ്ക്ക് വേണ്ടി ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുനാൽ പാണ്ഡ്യ രണ്ടുവിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റ് വീഴത്തി.
163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ തുടക്കം മോശമായിരുന്നു. നായകൻ രോഹിത്ത് 12 പന്തിൽ നിന്നും വെറും അഞ്ച് റൺസ് മാത്രമെടുത്ത് മടങ്ങിയെങ്കിലും കളിയുടെ താളം ഡി കോക്ക് ഏറ്റെടുത്തതാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. ഡികോക്കും സൂര്യകുമാർ യാദവും അർധ സെഞ്ച്വറിയും നേടി.
ഡൽഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേൽ, സ്റ്റോയിനിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Discussion about this post