ബെയ്ജിങ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഇന്ത്യയും ചൈനയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ഹൈലൈറ്റ് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകളായിരുന്നു. 21 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്.
13ാം മിനിറ്റില്‍ ഇന്ത്യ ചൈനീസ് ഗോള്‍മുഖത്ത് ആദ്യ ഗോള്‍നീക്കം നടത്തിയെങ്കിലും പാളി. 15ാം മിനിറ്റില്‍ ചൈനീസ് താരം തൊടുത്ത മിസൈല്‍ ഹെഡര്‍ ഗുര്‍പ്രീത് സാഹസികമായി തടുത്തു. 24ാം മിനിറ്റില്‍ വീണ്ടും ഒരിക്കല്‍ കൂടി ഗുര്‍പ്രീതിന്റെ കാലുകള്‍ ഇന്ത്യയ്ക്ക് രക്ഷയായി. 28ാം മിനിറ്റില്‍ മറ്റൊരു അവസരം കോട്ടാലിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി.
56ാം മിനിറ്റില്‍ ഇന്ത്യയുടെ ബ്ലാസ്റ്റേഴ്സ് താരം നര്‍സാരിയുടെ പാസില്‍ ലീഡുറപ്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉദാന്ത സിംഗ് ബാറിന് മുകളിലൂടെ പറത്തി. 63ാം മിനുറ്റില്‍ പ്രതിരോധതാരം നാരായണ്‍ ദാസിന് പകരക്കാരനായി മലയാളി താരം അനസ് എടത്തൊടികയെ ഇന്ത്യ ഇറക്കി. ഗോളവസരം നഷ്ടപ്പെടുത്തിയ ഉദാന്തയെ തൊട്ടുപിന്നാലെ പിന്‍വലിച്ച് നിഖില്‍ പൂജാരിക്കും അവസരം നല്കി.
85ാം മിനിറ്റില്‍ കോട്ടാലിന്റെ കയ്യില്‍ പന്ത് തട്ടിയതിന് പെനാല്‍റ്റിക്കായി ചൈനീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി മുഖംതിരിച്ചു. ഇഞ്ചുറി ടൈമില്‍ ഥാപ്പയെ വലിച്ച് റൗളിന് കോണ്സ്റ്റന്റൈന് അവസരം നല്കി. ചൈനീസ് ഗോള്‍ കീപ്പര്‍ അവസാന മിനിറ്റില്‍ ഫാറൂഖ് ചൗധരിയുടെ ശ്രമവും രക്ഷപെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ ചൈനയില്‍ ഇന്ത്യയുടെ ചരിത്ര വിജയമാകുമായിരുന്നു.
Captain @SandeshJhingan makes a fantastic clearance.
To watch more, Catch the live action on @StarSportsIndia#CHNvIND #AsianDream #IndianFootball #BackTheBlue #WeAreIndia pic.twitter.com/Alm2oNBjPW— Indian Football Team (@IndianFootball) October 13, 2018
Discussion about this post