ഇൻഡോർ: ഐപിഎൽ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി വാതുവെച്ച സംഘത്തെ അറ്സ്റ്റ് ചെയ്ത് ഇൻഡോർ പോലീസ്. വാതുവെപ്പ് സംഘത്തിലെ എട്ടു പേരെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് അറസ്റ്റ് ചെയ്തത്. സൂരജ്, രാഹുൽ, നിലേഷ്, യോഗേഷ്, വിശാൽ, രാഹുൽ, സന്ദീപ്, ശുഭം എന്നിവരെയാണ് ഇൻഡോർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മൽസരവുമായി ബന്ധപ്പെട്ടാണ് സംഘം വാതുവെച്ചതെന്ന് ബന്ദഗംഗ എസ്ഐ രാജേന്ദ്ര സോണി അറിയിച്ചു.
എട്ട് മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും 8000 രൂപയും മൂന്നു ലക്ഷം രൂപ അക്കൗണ്ടിലും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഒക്ടോബർ അഞ്ചിന് വാതുവെപ്പ് സംഘത്തിലെ രണ്ട് സ്ത്രീകളടക്കം അഞ്ചു പേരെ ഇൻഡോർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലാസുദിയ ഏരിയയിലെ അപാർട്ട്മെന്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. 9,500 രൂപയും പിടിച്ചെടുത്തിരുന്നു. 10 ലക്ഷം രൂപയുടെ വാതുവെപ്പാണ് അന്ന് നടന്നത്. നേരത്തെ, ബംഗളൂരുവിൽ നിന്ന് വാതുവെപ്പുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
Discussion about this post