ദുബായ്: ഐപിഎൽ 13ാം സീസൺ ആരംഭിക്കാനിരിക്കെ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ തിരിച്ചുവരവാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാളെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസുമായുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മത്സരത്തിനായി ധോണി കളത്തിലിറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളിയെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ.
”ധോണി ചെന്നൈ സൂപ്പർ കിങസിന്റെ ക്യാപ്റ്റനായി എത്തുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. ഒരു ക്യാപ്റ്റൻ, ക്രിക്കറ്റ് താരം എന്നുള്ള നിലയിലെല്ലാം പരിചയസമ്പന്നാണ് ധോണി. അദ്ദേഹത്തെ കൂടാതെ മറ്റു പരിചയസമ്പന്നരായ താരങ്ങളും ധോണിക്ക് കീഴിലുണ്ട്. അതിൽ സംശയമൊന്നുമില്ല. ഈ താരങ്ങളെവച്ച് പന്തെറിയുമ്പോഴോ ബാറ്റ് ചെയ്യുമ്പോഴോ എന്തെങ്കിലും പ്രശ്‌നങ്ങളെ നേരിടേണ്ടിവരുമെന്ന് തോന്നുന്നില്ല. എന്നാൽ ഫീൽഡ് ചെയ്യുമ്പോൾ എന്ത് ചെയ്യുമെന്നാണ് ഞാൻ കൗതുകത്തോടെ ഉറ്റുനോക്കുന്നത്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്് ഫീൽഡിങ്. ഫീൽഡർമാർക്ക് കായികക്ഷമതയും മെയ്‌വഴക്കവും ആവശ്യമാണ്. ഇത്രത്തോളം സീനിയറായ താരങ്ങളെ ധോണി മാനേജ് ചെയ്യുമെന്നാണ് എന്റെ സംശയം. ഇതുതന്നെയായിരിക്കും ക്യാപ്റ്റൻ എന്ന നിലയിൽ ധോണി നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നം.”ബംഗാർ പറഞ്ഞു.
അതേസമയം, ഐപിഎൽ എന്നാൽ, യുവതാരങ്ങൾക്ക് വളർന്നുവരാനുള്ള വേദിയാണെന്നും ബംഗാർ കൂട്ടിച്ചേർത്തു. എല്ലാ സീസണിലേയും പോലെ ഇത്തവണയും കൂടുതൽ യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബംഗാർ കൂട്ടിച്ചേർത്തു.
Discussion about this post