ദുബായ്: ഐപിഎല്‍ മത്സരത്തിനായി ദുബായിയില്‍ എത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായും ടീം വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ നടത്തിയ രണ്ട് പരിശോധനകളിലും കൊവിഡ് നെഗറ്റീവ് ആയിരുന്ന ടീമംഗത്തിനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബയോ ബബിള്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ടീമംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രോഗം സ്ഥിരീകരിച്ച അസി. ഫിസിയോതെറാപിസ്റ്റ് ടീമിലെ മറ്റ് അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിട്ടില്ല എന്നതിനാല്‍ കളിക്കാരുമായി സമ്പര്‍ക്ക സാധ്യതയില്ലെന്നാണ് ടീം അറിയിച്ചത്. നേരത്തേ ചെന്നൈ, രാജസ്ഥാന്‍ ടീമിലെ അംഗങ്ങള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
Discussion about this post