ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി. താരത്തിന്റെ കൈപ്പിഴ കാരണമാണ് നിർഭാഗ്യകരമായ പുറത്താകലിന് വഴിയൊരുക്കിയത്. പ്രീക്വാർട്ടർ മത്സരത്തിനിടെ ലൈൻ ജഡ്ജിന്റെ നേർക്ക് പന്ത് അടിച്ചതാണ് താരത്തിന് വിനയായത്.
മത്സരത്തിനിടെ റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈൻ ജഡ്ജിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ അവർക്ക് സമീപത്തേക്ക് ഓടിയെത്തിയ ജോക്കോവിച്ച് അവരെആശ്വസിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. പത്ത് മിനിറ്റിന് ശേഷം ടൂർണ്ണമെന്റ് റഫറിയുമായി ലൈൻ ജഡ്ജി ചർച്ച നടത്തുകയും ജോക്കോവിച്ചിന്റെ എതിരാളി പാബ്ലോ ബുസ്റ്റയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
തന്റെ പ്രവർത്തി കാരണം വനിതാ ഒഫീഷ്യലിനു ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായി പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയും ജോക്കോവിച്ച് രംഗത്തെത്തി. ഇത്തരമൊരു ബുദ്ധിമുട്ട് അവർക്കു നേരിട്ടതിൽ അതിയായ ഖേദമുണ്ടെന്നും മനപ്പൂർവ്വമായിരുന്നില്ലെന്നും ജോക്കോവിച്ച് കുറിച്ചു.
കോർട്ടിൽ വെച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. 18ാം ഗ്രാന്റ്സ്ലാം കിരീടം തേടിയെത്തിയ സെർബിയൻ സൂപ്പർ താരത്തിനെ നിർഭാഗ്യം പിന്തുടരുകയാണ്.
Discussion about this post