മുംബൈ: യുഎഇയിലേക്ക് പറിച്ചുമാറ്റിയ ഐപിഎൽ 2020 ടൂർണമെന്റിന്റെ ഷെഡ്യൂൾ പുറത്തിറക്കി. ഈ മാസം 19 മുതൽ നവംബർ പത്ത് വരെയാണ് പൂർണ്ണമായും യുഎഇയിൽ മാത്രമായി മത്സരങ്ങൾ നടക്കുക.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർകിങ്‌സിനെ നേരിടും. അബുദാബിയിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 3.30നാണ് ഉദ്ഘാടന മത്സരം. മറ്റെല്ലാ ദിവസത്തേയും പോരാട്ടങ്ങൾ വൈകീട്ട് 7.30നാണ്. 24 മത്സരങ്ങൾ ദുബായിയിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമായി അരങ്ങേറും.
53 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ സീസണിലെ ടൂർണ്ണമെന്റ്. ഐപിഎല്ലിൽ ഏറ്റവും ആവേശം നിറയുന്ന പോരാട്ടമാണ് മുംബൈ-ചെന്നൈ മത്സരം. ആരാധക ബാഹുല്യത്താൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ പൊടിപാറുമെന്ന് ഉറപ്പാണ്. ഇതിന് മുൻപ് ഇരുടീമുകളും 30 തവണ ഏറ്റുമുട്ടിയപ്പോൾ 18 തവണ മുംബൈയും 12 തവണ ചെന്നൈയും ജയിച്ചു. മുംബൈ നാല് കിരീടങ്ങളും ചെന്നൈ മൂന്ന് കിരീടങ്ങളും സ്വന്തമാക്കി.
Indian Premier League (IPL) Governing Council releases the complete fixtures for the league stage of the Dream11 IPL 2020 to be held in UAE. https://t.co/7FRfkI6Cbg pic.twitter.com/iM4HTBpMNo
— ANI (@ANI) September 6, 2020
Discussion about this post