തൃശ്ശൂർ: സകലവിവരങ്ങളും നൽകുന്ന പുതിയ കാലത്തെ അറിവിന്റെ നിറകുടമായ ഗൂഗിളിന്റെ പുതിയ അബദ്ധം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് തയാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് ജി വാര്യരുടെ ചിത്രം നൽകിയാണ് ഗൂഗിൾ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഗൂഗിൾ സെർച്ചിൽ കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാര്യരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ ഇടംപിടിച്ചത്. ഇംഗ്ലീഷിൽ ഇരുവരുടെയും പേരിന്റെ സ്പെല്ലിങ് വ്യത്യസ്തമാണെങ്കിലും മലയാളത്തിൽ ഉച്ചാരണം ഒരുപോലെയാണ്. ബിജെപി നേതാവ് സന്ദീപ് വാര്യരുടെ മുഴുവൻ പേര് ഇംഗ്ലിഷിൽ Sandeep G. Varier എന്നാണ്. ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടേത് Sandeep S. Warrierഉം. എന്തായാലും ഗൂഗിളിന് ആളുമാറിപ്പോയതോടെയാണ് ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടെ സ്ഥാനത്ത് ബിജെപി വക്താവ് ഇടംപിടിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് #seltfroll എന്ന ഹാഷ്ടാഗോടെ സന്ദീപ് വാരിയർ തന്നെ ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സ്പോർട്സ് ഗ്രൂപ്പുകളിൽ വ്യാപകമായി ഇക്കാര്യം പ്രചരിക്കുന്നുണ്ട്. ഒയിൻ മോർഗൻ, ആന്ദ്ര റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമിൻസ്, സുനിൽ നരെയ്ൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ബിജെപി നേതാവും ‘ടീമിൽ ഇടംപിടിച്ചത്’.
And we are off! ✈️
🇦🇪 See you soon, UAE#IPL2020 #IPLinUAE #KKR #KolkataKnightRiders #KorboLorboJeetbo #Cricket #IPL #KamleshNagarkoti #SandeepWarrier pic.twitter.com/zY04lu3JrJ— KolkataKnightRiders (@KKRiders) August 20, 2020
Discussion about this post