മുംബൈ: രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്കാരത്തിന് രോഹിത് ശര്‍മയെ നാമനിര്‍ദേശം ചെയ്ത് ബിസിസിഐ. അഞ്ച് ടെസ്റ്റ് മാച്ചുകളിലായി 556 റണുകള്‍, 1657 ഒഡിഐ റണുകള്‍, ലോകകപ്പിലെ അഞ്ച് സെഞ്ചുറികള്‍ എന്നിവ പരിഗണിച്ചാണ് രോഹിത് ശര്‍മയെ ഖേല്‍ രത്ന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്.
പുരസ്കാരം ലഭിച്ചാല്‍ സച്ചിന് തെന്‍ഡുല്‍ക്കറിനും, എംഎസ് ധോണിക്കും, വിരാട് കോഹ്ലിക്കും ശേഷം ഈ പുരസ്കാരം ലഭിക്കുന്ന നാലാമത് ക്രിക്കറ്റ് താരമായിരിക്കും രോഹിത് ശര്‍മ.
ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്, വനിതാ ഓള് റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇഷാന്ത് ശര്‍മ ടെസ്റ്റ് സ്ക്വാഡിലെ ഏറ്റവും മുതിര്‍ന്ന അംഗമാണെന്നും, അദ്ദേഹം ടീമിന് നല്കിയ സംഭാവനകള്‍ ചെറുതല്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ശിഖര്‍ ധവാന്, ദീപ്തി ശര്‍മ എന്നിവരും ഗംഭീര പ്രകടനങ്ങളാണ് കാഴ്ച വയ്ക്കുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.
Discussion about this post