മുംബൈ: ഫിഫ അണ്ടർ17 വനിതാ ലോകകപ്പ് അടുത്ത വർഷം ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴു വരെ ഇന്ത്യയിൽ നടക്കും. ഈ വർഷം നവംബർ രണ്ടു മുതൽ 21 വരെ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു.
കൊൽക്കത്ത, ഭുവനേശ്വർ, നവി മുംബൈ, അഹമ്മദാബാദ്, ഗുവാഹത്തി എന്നിങ്ങനെ അഞ്ച് നഗരങ്ങളിലാണ് ലോകകപ്പിന് വേദിയാകുകയെന്ന് ഫിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു. 16 രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുക്കുക.
ഏഷ്യയിൽ നിന്ന് ജപ്പാനും ഉത്തര കൊറിയയുമാണ് ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങൾ. ആതിഥേയരെന്ന നിലയിൽ ഇന്ത്യയും മത്സരിക്കും. ആഫ്രിക്ക, യൂറോപ്പ്, ഒഷ്യാന, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കരീബിയൻ മേഖലകളിലെ യോഗ്യതാ മത്സരങ്ങൾ കൊറോണ വ്യാപനത്തെ തുടർന്ന് ഇതുവരെ നടന്നിട്ടില്ല. ഈ യോഗ്യതാ മത്സരങ്ങൾക്ക് ശേഷമാണ് ശേഷിക്കുന്ന 13 ടീമുകളെ കണ്ടെത്തുക.
Discussion about this post