തിരുവനന്തപുരം: ഒരു രണ്ടാംകിട പരിശീലകന് മാത്രമാണ് രമേഷ് പവാര്‍… ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകന് പവാറിനെ വിമര്‍ശിച്ച് സാഹിത്യകാരനും സ്പോര്‍ട്സ് നിരീക്ഷകനുമായ എന്‍എസ് മാധവന് രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
സമൂഹത്തില്‍ കാണുന്നത് പോലെ സ്ത്രീകള്‍ക്ക് ക്രിക്കറ്റിലും വിവേചനം ഉണ്ട്. അയാള്‍ക്ക് എന്ത് അര്‍ഹതയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ ക്രിക്കറ്ററെ വിമര്ശിക്കാനെന്ന് എന്‍എസ് മാധവന് ചോദിക്കുന്നു.
മാധവന്റെ ട്വീറ്റ് ഇങ്ങനെ…
”ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ താരമായ മിതാലി രാജിനെ പ്രകോപിപ്പിക്കാന്‍ മാത്രം ആരാണ് രമേഷ് പവാര്‍ ..? ഇന്ത്യന്‍ ടീമിന് വേണ്ടി രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. സമൂഹത്തില്‍ കാണുന്നത് പോലെ ക്രിക്കറ്റിലും സ്ത്രീവിരുദ്ധതയുണ്ട്. അങ്ങനെ ഒരിടത്ത് സ്ത്രീകളെ രണ്ടാംകിട പൗരന്മാരായേ കണക്കാക്കൂ. അതുക്കൊണ്ട് തന്നെ ആയിരിക്കാം അവര്‍ക്ക് വേണ്ടി ഒരു രണ്ടാംകിട പരിശീലകനെ നിയമിച്ചത്, അതില്‍ അത്ഭുതപ്പെടാനില്ല…” ഇങ്ങനെയാണ് എന്‍.എസ് മാധവന് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
പവാറിന്റെ സ്റ്റാറ്റസും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റ് ഏകദിന മത്സരങ്ങളുടെ സ്റ്റാറ്റസാണ് ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പവാറിനെതിരേ ഗുരുതര ആരോപണങ്ങളാണ് മിതാലി രാജ് ഉന്നയിച്ചിരുന്നത്. സോഷ്യല്‍ മീഡിയയും പവാറിനെതിരേ തിരിഞ്ഞിരുന്നു. അധികം വൈകാതെ ബിസിസിഐ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
Who is this Ramesh Powar, the coach of Indian Women’s cricket team, needling all-time great #MithaliRaj ? Played just 2 tests. Just as in misogyny-ridden society, so in cricket. Women are second-class citizens, so it’s ok to give them second-rate coach. pic.twitter.com/dGTR8qZnGY
— N.S. Madhavan (@NSMlive) November 29, 2018
Discussion about this post